വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. രാമനാട്ടുകര സ്വദേശി മുഹ്സിനെയാണ് മലപ്പുറം പള്ളിക്കലിൽ നിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
