എന്‍സിപി നേതാവ് ശരത് പവാര്‍ ആശുപത്രിയില്‍
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറിനെ വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണം സംശയിക്കുന്നതിനാല്‍ ബാബയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തന്റെ ‘എക്സ്’ പോസ്റ്റിലൂടെ മകളും എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയാണ് പുറംലോകത്തെ അറിയിച്ചത്.
”ഞങ്ങള്‍ ബാബയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു” എന്നാണ് സുലെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിര്‍ജ്ജലീകരണം ആണെന്ന് തോന്നുന്നു. ബാബയോട് ജോലി സമയം കുറക്കാനും യാത്ര കുറക്കാനുമൊക്കെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ലെന്നും മകള്‍ കുറിച്ചു.
85 കാരനായ മുന്‍ കേന്ദ്രമന്ത്രി നവംബര്‍ രണ്ടിന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച് നവംബര്‍ 4 ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതേ ദിവസം തന്നെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നവംബര്‍ ഏഴ് വരെ ചികിത്സ തുടരുകയും ചെയ്തിരുന്നു. അതേ സമയം ചികിത്സ തേടിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല.
