സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹240 വർധിച്ച് ₹11,540 ആയി. ഒരു പവന് ₹1,920 വർധിച്ച് ₹92,320 ആയി.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹195 വർധിച്ച് ₹9,440 ആയും 14 കാരറ്റിന് ₹155 വർധിച്ച് ₹7,395 ആയും 9 കാരറ്റിന് ₹95 വർധിച്ച് ₹4,770 ആയും ഉയർന്നു. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
