Latestകണ്ണൂര്‍

എഞ്ചിനിയറിംഗ് ഇൻ്റേൺഷിപ്പ്: കെ എസ് ഇ ആർ സി അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ 2026-27 വർഷത്തെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇല ക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ അവസരം നൽകുന്നതാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 28 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിശദാംശങ്ങൾ കെ എസ് ഇ ആർ സിയുടെ വെബ്സൈറ്റ് വഴി ലഭിക്കും.