ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്
കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവ് കാടയിൽതട്ടിൽ ജോസിനെ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. മീനങ്ങാടി എക്സൈസ് ഓഫീസിലെ മൊഴി എടുക്കൽ മുക്കാൽ മണിക്കൂറോളം നീണ്ടു. അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് തന്റെ പേരിൽ അല്ലെന്നും ഭാര്യ മാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചെടുത്തെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.
തുടർന്ന് ലില്ലിയുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് താൻ ലേലത്തിൽ പിടിച്ചെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ല എന്നുമായിരുന്നു ലില്ലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ഭർത്താവ് ജോസിന്റെ മൊഴി എടുത്തത്.
