Latestകണ്ണൂര്‍

നാടൻകലാ പരിശീലനത്തിന് സ്റ്റൈപ്പന്റ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് നൽകുന്നതിന് കേരള ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു. 10 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് സ്റ്റൈപ്പന്റ് അനുവദിക്കുക. ഒരുവർഷത്തേക്ക് പ്രതിമാസം 300 രൂപ വീതമാണ് സ്റ്റൈപ്പൻ്റ്. അപേക്ഷകർക്ക് ജനുവരി ഒന്നിന് 10 വയസ്സ് പൂർത്തിയായിരിക്കണം.

കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരുടെ കുട്ടികൾക്കാണ് ആനുകൂല്യം. മുൻകാലങ്ങളിൽ അക്കാദമിയിൽനിന്ന് സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ്, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷാ ഫോറവും നിയമാവലിയും www.keralafolklore.org വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ. ചിറക്കൽ, കണ്ണൂർ – 670011 വിലാസത്തിൽ നവംബർ 30 നകം ലഭിക്കണം.