ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസം അവധി; പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍
ചെന്നൈ:ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി പ്രഖ്യാപിച്ച് വിജയ് സര്‍ക്കാര്‍. പതിനഞ്ച് ദിവസമാണ് ഭര്ത്താക്കന്മാര്ക്ക് അവധി ലഭിക്കുക. വിജയ് സര്‍ക്കാരിന്റെ ജനപ്രിയ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.
തമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിന് പതിനഞ്ച് ദിവസം മുന്‍പോ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിലോ അവധി എടുക്കാം. ഭാര്യക്കൊപ്പം ഭര്‍ത്താവിന്റെ പരിചരണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
കേരളത്തില്‍ പുരുഷ ജീവനക്കാര്‍ക്ക് പത്തുദിവസമാണ് ഇത്തരത്തില്‍ അവധിയുള്ളത്. പരമാവധി രണ്ടുപ്രസവങ്ങള്ക്ക് ഒരോന്നിനും പത്ത് ദിവസം അവധി ലഭിക്കും. പ്രസവത്തിന് 10 ദിവസം മുന്‍പ് മുതല്‍ പ്രസവത്തീയതിക്ക് ശേഷം 3 മാസത്തിനുള്ളില്‍ എടുത്തില്ലെങ്കില്‍ അവധി നഷ്ടപ്പെടും.
