കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. അജിത് ലാല്‍ എന്നയാളുടെ പരാതിയിലാണ് നടപടി.
ധനരാജ് വധക്കേസിലെ വിധിയുമായി ബന്ധപ്പെട്ടായിരുന്നു മധുസൂദനന്റെ പരാമര്‍ശം. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ പാര്‍ട്ടി തീര്‍ക്കുമെന്നും ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് കോടതി പറയാത്തത് മഹാഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ചീമേനിയില്‍ അഞ്ച് സഖാക്കളെ ചുട്ടുകൊന്നവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ഓര്‍ക്കണം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കരുതെന്നും മധുസൂദനന് അഭിപ്രായപ്പെട്ടിരുന്നു.
