മിസൈൽ ആക്രമണം;നേപ്പാൾ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് (എണ്ണ ശുദ്ധീകരണശാലയ്ക്ക്) നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഊർജ്ജ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടൻ തന്നെ എത്തി തീ അണച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.
ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം, ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരു തൊഴിലാളി മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് ചെറുതും വലുതുമായ പരിക്കുകളേറ്റു. പരിക്കേറ്റ എല്ലാവർക്കും വേണ്ട വൈദ്യസഹായവും ചികിത്സയും ഇപ്പോൾ നൽകിവരികയാണ്.
