Latestകേരളം

രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം; ​ഗുരുവായൂരിൽ നിയന്ത്രണം

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27 വെള്ളിയാഴ്ച വൈകിട്ട് 3.50 ഓടെ ഗുരുവായൂരെത്തും. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേരുന്ന രാഷ്ട്രപതി 4.10നകം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്രം നട ഉച്ചക്ക് 1.30 ന് അടയ്ക്കും. രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം ശേഷം വൈകീട്ട് 5 മണിയോടെ ഭക്തർക്ക് ദർശനം ഒരുക്കും.