Latestഅറിയിപ്പ്‌

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എഞ്ചിനീയറിങ് ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് മാടായി ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 24000 രൂപ പ്രതിഫലം നൽകും. ഫോൺ: 0497-2876988, 9447685775.