Latestകണ്ണൂര്‍

പാർക്കില്‍ ആണ്‍സുഹൃത്തിനൊപ്പം ഇരുന്ന 33 കാരിയായ യുവതിയെ സഹോദരൻ മർദ്ദിച്ചു

കണ്ണൂർ : തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കില്‍ ആണ്‍സുഹൃത്തിനൊപ്പം ഇരുന്ന 33 കാരിയായ യുവതിയെ സഹോദരൻ മർദ്ദിച്ചു.ചമ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പാർക്കില്‍ വെച്ച്‌ മുഖത്തടിച്ചതായും, 38,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും ഹെഡ്‌സെറ്റും തകർത്തതായും പരാതിയില്‍ പറയുന്നു. ലഹരി വില്‍പ്പനക്കാരെന്ന് ആക്ഷേപിച്ചായിരുന്നു മർദ്ദനമെന്നും, ആണ്‍സുഹൃത്തിനും പരിക്കേറ്റിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. മുൻപും സഹോദരൻ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.