ആമസോണ്‍ ഗോഡൗണുകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ആമസോണ്‍ വെയർഹൗസുകളിലെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ബംഗളൂരുവിലാണ് പരിശോധന നടന്നത്.ആറുകോടി രൂപയുടെ സാധനങ്ങളാണ് രണ്ട് ഗോഡൗണുകളില്‍ നിന്നായി പിടിച്ചെടുത്തത്. എക്‌സ്‌പയറി ഡേറ്റ് രേഖപ്പെടുത്താത്ത ഉത്‌പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ബംഗളൂരുവിലെ ദേവനഹള്ളി, മടിവാള എന്നിവിടങ്ങളിലാണ് ഭക്ഷ്യവകുപ്പിന്റെ റെയ്‌ഡ് നടന്നത്. ലൈസൻസില്ലാതെ മരുന്നുകള്‍ സൂക്ഷിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രണ്ട് വെയർഹൗസുകളില്‍ നിന്നും മരുന്നുകളും പിടിച്ചെടുത്തു. കശുവണ്ടി, പനീർ, മുട്ട തുടങ്ങിയവ പിടിച്ചെടുത്ത ഭക്ഷ്യ ഉത്‌പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. പരിശോധനയ്ക്ക് പിന്നാലെ വെയർഹൗസുകള്‍ സീല്‍ ചെയ്ത് പൂട്ടി.
