പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം
കണ്ണൂര്‍: കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. ചാലാട് മണല്‍ സ്വദേശിയും ശ്മശാനം തൊഴിലാളിയുമായ രഞ്ജനാണ് മര്‍ദ്ദനമേറ്റത്. കണ്ണിനും നെറ്റിക്കും പരിക്കേറ്റ രഞ്ജന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച മറ്റൊരു ജീവനക്കാരനായ പളനിയ്ക്കും പരിക്കേറ്റിട്ടുണ്ട്
കഴിഞ്ഞ അഞ്ചിന് മരണപ്പെട്ട ചാല സ്വദേശിനിയുടെ ബന്ധുക്കള്‍ മൂന്നാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലെത്തിയിരുന്നു. എന്നാല്‍ മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടിയതായി കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ശ്മശാനം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ടോക്കണ്‍ സംബന്ധമായ പിഴവാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി.
