Latestകേരളം

ആനക്കാംപൊയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു.

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു.

രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചെങ്കിലും അവശത കാരണം ആനയ്ക്ക് മടങ്ങാൻ കഴിഞ്ഞില്ല. വെറ്റിനറി നേതൃത്വത്തിൽ രാത്രി വൈകിയും ചികിത്സിച്ചിരുന്നു.

കിണറിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ ചികിത്സ നൽകിയെങ്കിലും ഇന്ന് ചരിഞ്ഞു.

കിണറ്റില്‍ വീണ കാട്ടാനയെ വനപാലക സംഘം 14 മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്.