ഡ്രോണ്‍ ആക്രമണം; യുഎഇയില്‍ ഒരു മരണം കൂടി
അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ഹബ്ഷാൻ ഗാസ് കേന്ദ്രത്തിലെ തീപിടുത്തത്തില്‍ ആണ് മരണം.അബുദാബിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.
ആക്രമണത്തില്‍ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പാകിസ്ഥാനികളും ഈജിപ്ത് സ്വദേശികളും ഉള്‍പ്പെടും. അതേസമയം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതായാണ് യുഎഇ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരം. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അജ്ബാൻ മേഖലയില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് നേപ്പാള്‍ സ്വദേശികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
