കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്ബുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്.കൊറ്റുകുളങ്ങരയില്‍ വെച്ചാണ് സെലീനയ്ക്ക് പാമ്ബുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്ബില്‍ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്ബോഴായിരുന്നു പാമ്ബുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.
