ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി
പത്തനംതിട്ട: ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.
പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്പെയര്‍പാര്‍ട്സ് വാങ്ങാന്‍ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാന്‍ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിയമം എല്ലാവര്ക്കും ബാധകമാണെന്ന് തന്നെയാണ് തങ്ങള്‍ക്കും പറയാനുള്ളത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നതിന് ഇടയില്‍ പിഴ വന്നത് വേദനിപ്പിച്ചു. രണ്ട് ലൈറ്റുകള്‍ മുന്നില്‍ ഘടിപ്പിച്ചത് വെറുതെ
