കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മറൈൻ ഡ്രൈവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കായലില്‍ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം. മറൈൻ ഡ്രൈവില്‍ കൂടി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്.
