പശ്ചിമ ബംഗാളില്‍ നിപ വൈറസ് സാന്നിധ്യം
പശ്ചിമ ബംഗാളില്‍ 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. നോർത്ത് 24 പർഗാന ജില്ലയിലെ ബാരാസത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.നിലവില്‍ ഇരുവരും വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു നഴ്സിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായും അവർ കോമയിലാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
രോഗലക്ഷണങ്ങളും സ്ഥിരീകരണവും
ജനുവരി 11-നാണ് നിപ ലക്ഷണങ്ങളോടെ നഴ്സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്യാണി എയിംസിലെ പ്രാഥമിക പരിശോധനയില്‍ പോസിറ്റീവ് ആയതിനെത്തുടർന്ന് സാമ്പിളുകള്‍ പുണെ എൻ.ഐ.വി-യിലേക്ക് (NIV Pune) അയച്ചിരുന്നു. ബുധനാഴ്ച ലഭിച്ച ഫലത്തില്‍ ഇവർക്ക് നിപ വൈറസ് ബാധയുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പനി, കടുത്ത തലവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് ഇവരിലുണ്ടായിരുന്നത്.
