Latestകേരളം

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ–മാനന്തവാടി പാതയിൽ ഗതാഗത തടസ്സം

കണ്ണൂർ : ശക്തമായ മഴയെ തുടർന്ന് കൊട്ടിയൂർ–മാനന്തവാടി റോഡിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയിലെ റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിങ് തകർന്നതോടെ വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ ഒഴുകുകയാണ്. ഇതുമൂലം വാഹനങ്ങൾ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് കുഴികളിലും ചളിക്കെട്ടുകളിലും കുടുങ്ങാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നെടുംപൊയിൽ ചുരം വഴി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.