ഉപയോഗശേഷം തിരികെ നല്‍കിയാല്‍ തുക തിരികെ ലഭിക്കുന്ന പദ്ധതി ഇന്ന് മുതല്‍ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലും
സംസ്ഥാനത്തെ എല്ലാ ബവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു.ഇതനുസരിച്ച് പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്ബോള്‍ ഉപഭോക്താക്കള്‍ 20 രൂപ ഡിപ്പോസിറ്റായി അധികം നല്‍കേണ്ടതുണ്ട്. ഉപയോഗത്തിന് ശേഷം ഈ കാലിക്കുപ്പികള്‍ സംസ്ഥാനത്തെ ഏതൊരു മദ്യശാലയിലും തിരികെ ഏല്‍പ്പിക്കാവുന്നതും, നല്‍കിയ 20 രൂപ തിരികെ വാങ്ങാവുന്നതുമാണ്.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ബവ്കോ ഔട്ട്‌ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പത്ത് ഔട്ട്ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ (സെപ്റ്റംബർ 15 – ഡിസംബർ 10) 33,17,228 കുപ്പികളാണ് തിരികെ ലഭിച്ചത്.
ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികള്‍ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്ബനി ശേഖരിച്ചു. കണ്ണൂരിലെ പയ്യന്നൂർ ഔട്ട്ലെറ്റിലും (5585.8 കിലോ), തിരുവനന്തപുരത്തെ മുക്കോല ഔട്ട്ലെറ്റിലുമാണ് (6101.14 കിലോ) ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത്. പൊതുയിടങ്ങളിലും ജലാശയങ്ങളിലും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം
