Latestകേരളം

ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ:ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണം സംഭവം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കന്പികള്‍ പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഓടുന്ന കെഎസ്‌ആർടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തിലാണ് സംഭവം നടന്നത്. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. വീഴ്ചയില്‍ വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്കേറ്റതായി വിവരമുണ്ട്.

അപകടം കണ്ട യാത്രക്കാർ ഉടൻ ബഹളം വെച്ചു. ഇതോടെ ബസ് ജീവനക്കാർ ഉടൻ തന്നെ വാഹനം നിർത്തി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാർക്കൊപ്പം ഇതേ ബസില്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാർത്ഥിനിയെ പ്രവേശിപ്പിച്ചു.