Latestദേശീയം

ലാൻഡിംഗിന് തൊട്ടു മുൻപ് ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം! 12 യാത്രക്കാർക്ക് പരിക്ക്

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് സംഭവം

എയർബസ് A320 വിമാനമായ AI2379 ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.

യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുമുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.