പരിയാരം മെഡിക്കല്‍ കൊളേജില്‍ കട്ടില്‍ തകര്‍ന്ന് വയോധികന് പരിക്ക്
കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കട്ടില്‍ തകര്‍ന്ന് രോഗിയായ വയോധികന് പരുക്കേറ്റു. പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ കെ പ്രഭാകരനാണ് (62) പരിക്കേറ്റത്. മെഡിസിന്‍ വാര്‍ഡില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നവംബര്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകരന്‍ ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകര്‍ന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
കട്ടില്‍ പൊട്ടിയ വിവരം പരാതിപ്പെട്ടപ്പോള്‍ ആശുപത്രി പിആര്‍ഒയും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ ബന്ധുക്കള്‍ ആരോപിച്ചു. പരിയാരത്ത് മതിയായ ചികിത്സയോ ഡോക്ടര്‍മാരുടെ പരിചരണമോ ലഭിക്കാതെ രോഗികള്‍ വലയുകയാണെന്നാണ് ആരോപണം.
