കേരളംവാര്‍ത്തകള്‍

തുല്യത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷന്‍ മുഖേന നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ്, ഹയര്‍ സെക്കന്ററി തുല്യത കോഴ്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.

17 വയസ് പൂര്‍ത്തീകരിച്ച, ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യത കോഴ്സിനും 22 വയസ് പൂര്‍ത്തീകരിച്ച പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്സിനും അപേക്ഷിക്കാം.
എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് കോഴ്സ് ഫീ സൗജന്യം. അവസാന തീയ്യതി മെയ് 25. 50 രൂപ പിഴയോടുകൂടി ജൂണ്‍ 26 വരെയും അപേക്ഷിക്കാം. താല്‍പര്യമുള്ള പഠിതാക്കള്‍ക്ക് അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടാം.