പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്.
വീടിന് സമീപത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
മലമ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറാണ് ചന്ദ്രൻ. കടുത്ത ചൂടായതുകൊണ്ട് പല ദിവസങ്ങളിലും വീടിന് പുറത്ത് കട്ടിലിട്ട് കിടക്കാറുണ്ട്. നിലവില്‍ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെയുണ്ടാകും. കാട്ടാന ശല്യം സ്ഥിരമായുള്ള പ്രദേശമാണ് അകമലവാരം
