Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടിരിക്കുകയാണ് വില. പവന് ഒറ്റയടിക്ക് 3,160 രൂപയുടെ വർധനയോടെ 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ മുന്നേറ്റത്തോടെ 14,600 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുകയാണ്. 4,495 ഡോളർ നിലവാരത്തിലാണ് വ്യപാരം പുരോഗമിക്കുന്നത്.

ബോണ്ട് വിപണികള്‍ക്ക് ആശ്വാസം പകരാന്‍ യുഎസ് ട്രഷറി വകുപ്പ് ഇടപെട്ടതിനെത്തുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആണ് വില കൂടിയിരിക്കുന്നത്. ഇതോടെ ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം കുതിച്ചുയര്‍ന്നത്.