Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്.