Latestകേരളം

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു, പവന് ഒറ്റയടിക്ക് കൂടിയത് 1,160 രൂപ

കേരളത്തില്‍ സ്വര്‍ണവില ഉയർന്നു. ഗ്രാമിന് 145 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.14450 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വില 1,160 രൂപ വര്‍ധിച്ച്‌ 1,15,600 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുഎസ്-ഇറാന്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഇന്ന് വലിയ രീതിയില്‍ സ്വാധീനിച്ചത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. 0.3 ശതമാനം ഉയര്‍ന്ന് 4,505.57 ഡോളറായി ഉയര്‍ന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും ഇന്ന് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.1 ശതമാനം ഉയര്‍ന്ന് 4535.90 ഡോളറായി ഉയര്‍ന്നു.