Latestകേരളം

ഇടുക്കിയില്‍ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അമ്മയുടെയും മകന്റെയും തിരോധാനത്തിന് പിന്നില്‍ ഇയാളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി