Latestലോകം

ഇറാനില്‍ അമേരിക്കൻ വ്യോമാക്രമണം; ഹോര്‍മുസ് അടച്ചു

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം പുതിയ ഘട്ട വ്യോമാക്രമണങ്ങള്‍ നടത്തി. ഇതേത്തുടർന്ന് ഗള്‍ഫ് മേഖലയിലെ യുഎസ് സൈന്യത്തിന് നേരെ ശക്തമായ തിരിച്ചടി നല്‍കിയ ഇറാൻ, ആഗോളതലത്തില്‍ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായും പുതിയ നാവിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതായും പ്രഖ്യാപിച്ചു.കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മേഖലയില്‍ വൻ യുദ്ധസമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

അമേരിക്കൻ സെൻട്രല്‍ കമാൻഡ് (CENTCOM) ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇത് തങ്ങളുടെ സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ തെഹ്‌റാനിലും ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമായതായും ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവ തകർത്തതായും ആക്രമണം പൂർത്തിയായതായും യുഎസ് സൈന്യം അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ഈ നടപടി.