Latestകണ്ണൂര്‍

സെക്യൂരിറ്റി സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നാല് സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്.50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷ സമർപ്പിക്കാം.

സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ കാർഡ് പകർപ്പും വിമുക്തഭട ഐഡൻ്റിറ്റി കാർഡ് പകർപ്പും സഹിതം ആഗസ്ത് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ സൈനീക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം.