നിതിൻ രാജിന്റെ കുടുംബം കോളേജില്‍; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചതിന് പിന്നാലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജലെത്തി കുടുംബം. അച്ഛൻ രാജൻ, സഹോദരി നിഖിതിയും, സഹോദരി ഭർത്താവ് അശോകനമാണ് കോളേജില്‍ എത്തിയത്.മകൻ വീണുകിടന്ന സ്ഥലത്തെത്തിയ നിതിന്റെ അച്ഛൻ രാജൻ പൊട്ടിക്കരഞ്ഞു.
ആരോപണവിധേയരായവർ എല്ലാം പ്രതികളാണ് എന്നും എന്റെ മോനെ കൊന്നവരെ കണ്ടാല്‍ കുത്തിക്കൊല്ലുമെന്നും രാജൻ വികാരാധീനയായി പ്രതികരിച്ചു. ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളും രാജനൊപ്പം ഉണ്ടായിരുന്നു. കേസില്‍ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണമെന്ന് ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ സന്ദർശിച്ച ശേഷം നിതിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു.
