Latestകേരളം

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍, പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ച്‌ പരിശോധന തുടങ്ങി.തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തില്‍ ഈ നീക്കം. വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഇന്നലെയും ഒരു പാമ്പിനെ പിടികൂടി. ഇതോടെ ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

ബാത്ത്റൂമിലെ പൈപ്പുകള്‍ക്കിടയിലൂടെ പാമ്പുകള്‍ വരാൻ സാധ്യതയുണ്ടെന്ന സംശയത്തെത്തുടർന്ന് അവിടുത്തെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ മാറ്റുകയാണ്. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നും വീണ്ടും പാമ്പുകളെ കാണുന്നത് പ്രദേശവാസികളെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തില്‍പ്പെട്ട പാമ്പാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.