Latestകേരളം

വൈശാഖ മഹോത്സവം: നെയ്യാട്ടം ഇന്ന് തുടങ്ങും

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് അക്കരെ കൊട്ടിയൂരിൽ സ്വയംഭൂവിൽ വ്യാഴാഴ്ച നെയ്യാട്ടം നടക്കും.

വില്ലിപ്പാലൻ വലിയ കുറുപ്പും തേമങ്ങാടൻ മൂത്ത നമ്പ്യാരും മഠങ്ങളിൽ നിന്നും നെയ്യാട്ടത്തിനുള്ള നെയ്യമൃത് കുംഭങ്ങളുമായി ബുധനാഴ്ച കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സംഘങ്ങൾ ഒന്നുചേർന്ന് ഇവിടെ നിന്നും കൊട്ടിയൂർ സന്നിധിയിലേക്ക് നീങ്ങും.

ഇക്കരെ സന്നിധിയിലെത്തുന്ന സംഘങ്ങൾ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും എഴുന്നള്ളിച്ച് എത്തിക്കുന്ന വാൾ വ്യാഴം സന്ധ്യയോടെ ഇക്കരെ സന്നിധിയിലെത്തിയ ശേഷം നെയ്യാട്ട ചടങ്ങുകൾക്കായി ബാവലി കടന്ന് അക്കരെ സന്നിധിയിലേക്ക് നിങ്ങും.

ചോതി വിളക്ക് തെളിക്കൽ, അഷ്ട‌ബന്ധം മാറ്റൽ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം വെള്ളി പുലർച്ചെ സ്വയംഭൂവിൽ നെയ്യാട്ടം നടക്കും.