കോഴിക്കോട് മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
കോഴിക്കോട്.കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ അഭിരാമിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.മക്കിനിയാട്ട് ശശിധരൻ (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന അഭിരാം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ ശശിധരന്റെ തലയ്ക്ക് അഭിരാം അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പരിക്കേറ്റ ശശിധരനെ സമീപവാസികള്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അഭിരാമിനെ അറസ്റ്റ് ചെയ്തു. നിലവില്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
