Latestകേരളം

കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ; ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ

തിരുവനന്തപുരം: കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. .

2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ.എസ്.ആര്‍.ടി.സി നേടിയത്. ഒരു ബസില്‍ നിന്ന് ഒറ്റ ദിവസത്തെ കളക്ഷന്‍ 22,123 രൂപ.

2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ 9.22 കോടി രൂപയുടെ പ്രവര്‍ത്തന വരുമാന നേട്ടത്തെയാണ് മറികടന്നത്. 2024 ലെ ഓണം സമയത്ത് (സെപ്റ്റംബര്‍ 14)നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്.

4,607 ബസ്സുകള്‍ ആണ് സര്‍വീസ് നടത്തിയാണ്‌ വരുമാനം ലഭ്യമാക്കിയത്. 2024 ഡിസംബര്‍ 23 ല്‍ റെക്കോഡ് വരുമാനം നേടിയപ്പോള്‍ സര്‍വീസ് നടത്തിയത് 4567 ബസുകള്‍ ആയിരുന്നു. അന്ന് ഒരു ബസില്‍ നിന്ന് ഒറ്റ ദിവസത്തെ കളക്ഷന്‍ 20,180 രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ഒരു ബസില്‍ നിന്നുള്ള ഒറ്റ ദിവസത്തെ കളക്ഷന്‍ 19,279 രൂപയുമായിരുന്നു.ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.