Latestകേരളം

കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഒരുങ്ങി ജസീറ എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 5 (T5) ല്‍ നിന്ന് ജസീറ എയർവേയ്‌സ് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏപ്രില്‍ 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നു.പുതിയ പദ്ധതിയുടെ ഭാഗമായി റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ ഉള്‍പ്പെടെ മൊത്തം 10 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നേരിട്ടുള്ള സർവീസുകള്‍ ആരംഭിക്കുന്നത്. അമാൻ, ബെയ്‌റൂത്ത്, മുംബൈ, കൈറോ, കൊച്ചി, ഡല്‍ഹി, ഇസ്താംബൂള്‍ തുടങ്ങിയ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, മറ്റു ചില സർവീസുകള്‍ ദമ്മാം വഴി തുടരും, ഇവയ്ക്കായി യാത്രക്കാർ മിശ്രിഫിലെ ടെർമിനല്‍ 8 (KIFG) ല്‍ എത്തി ചെക്ക്-ഇൻ നടത്തണം. ദുബൈ സർവീസുകളും ഈ ഘട്ടത്തില്‍ ദമ്മാം വഴി തുടരും.

പുതിയ യാത്രാ ക്രമീകരണം

T5ല്‍ നിന്ന് യാത്ര ചെയ്യുന്നവർ ആദ്യം പാർക്ക് ആന്‍ഡ് ഫ്ലൈ കേന്ദ്രത്തില്‍ എത്തണം. അവിടെ നിന്ന് ബസുകള്‍ വഴി ടെർമിനലിലേക്ക് കൊണ്ടുപോയി ചെക്ക്-ഇൻ, ബോർഡിംഗ് നടപടികള്‍ പൂർത്തിയാക്കും. കമ്പനിയുടെ ഹോംബേസില്‍ നിന്ന് സർവീസുകള്‍ പുനരാരംഭിക്കുന്നത് സന്തോഷകരമാണെന്നും, സുരക്ഷയും യാത്രക്കാരുടെ സൗകര്യവുമാണ് മുൻഗണനയെന്നും ജസീറ എയർവേയ്‌സ് സിഇഒ ബരതൻ പാസുപതി അറിയിച്ചു. യാത്രക്കാർ വിമാന വിവരങ്ങള്‍ മുൻകൂട്ടി പരിശോധിക്കുകയും നേരത്തെ എത്തുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പ്രധാന സർവീസ് ഷെഡ്യൂള്‍

ജിദ്ദ: ആഴ്ചയില്‍ 2 പ്രാവശ്യം

റിയാദ്: ആഴ്ചയില്‍ 2 പ്രാവശ്യം

കൊച്ചി: ആഴ്ചയില്‍ 3 പ്രാവശ്യം

കൈറോ, മുംബൈ: ദിവസേന

ഡമാസ്കസ്: ആഴ്ചയില്‍ 4 പ്രാവശ്യം

ഡല്‍ഹി, ഇസ്താംബൂള്‍: ആഴ്ചയില്‍ 4 പ്രാവശ്യം

ബെയ്‌റൂത്ത്: ആഴ്ചയില്‍ 2 പ്രാവശ്യം

അമാൻ: ആഴ്ചയില്‍ 3 പ്രാവശ്യം