അച്ഛനമ്മമാരാണെന്ന് അവകാശപ്പെട്ടെത്തിയ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

മാതാപിതാക്കളെന്ന് അവകാശപ്പെട്ട മധുര സ്വദേശികളായ ദമ്പതികളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. 10 കോടി രൂപയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും അച്ഛൻ കസ്തൂരിരാജയുടെയും വക്കീൽ എസ് ഹാജ മൊയ്തീനാണ് നോട്ടീസ് അയച്ചത്.

ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസിൽ ദമ്പതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി പിൻവച്ചില്ലെങ്കിൽ നടന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയതിനു ദമ്പതികൾക്ക് 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിൻ മാപ്പ് പറയണമെന്നും ഇരുവരും പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും അച്ഛനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.