അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല

കൊച്ചി:കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നൽകിയ  ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. 

ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട് . കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.