അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി, സംസ്ഥാന സര്‍ക്കാറിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പി എം ഇ ജി പി പദ്ധതിയില്‍ ഗ്രാമീണ മേഖലയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപവരെയും സര്‍വീസ് യൂണിറ്റുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അപേക്ഷിക്കാം. അംഗീകൃത ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പകള്‍ക്ക് അനുസൃതമായാണ് സബ്‌സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, വനിതകള്‍, വികലാംഗര്‍, ന്യൂനപക്ഷം, വിമുക്ത ഭടന്‍മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 35 ശതമാനവും പൊതുവിഭാഗത്തിന് 25 ശതമാനവും സബ്‌സിഡി ലഭിക്കും. അപേക്ഷ www.kviconline.gov.in ല്‍ പി എം ഇ ജി പി പോര്‍ട്ടല്‍ മുഖേന കെ വി ഐ ബി എന്ന നിര്‍വഹണ ഏജന്‍സി മുഖേനയാണ് സമര്‍പ്പിക്കേണ്ടത്.

എന്റെ ഗ്രാമം പദ്ധതിയില്‍ ഗ്രാമീണ മേഖലയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 25 മുതല്‍ 40 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കുക. ഉല്‍പാദന യൂണിറ്റുകള്‍/ സര്‍വീസ് യൂണിറ്റുകള്‍ എന്ന ഭേദമില്ലാതെ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പകള്‍ക്ക് അനുസൃതമായാണ് സബ്‌സിഡി. പട്ടികജാതി, പട്ടികവര്‍ഗം വിഭാഗങ്ങള്‍ക്ക് 40 ശതമാനം, ഒ ബി സി, വനിത വിഭാഗങ്ങള്‍ക്ക് 30 ശതമാനം, പൊതുവിഭാഗത്തിന് 25 ശതമാനം എന്ന ക്രമത്തില്‍ സബ്‌സിഡി ലഭിക്കും. segp.kkvib.org മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700057.