ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ്മെയ് 31 പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കാണ് ആദ്യ സർവീസ്.
ജൂലൈ 31വരെയുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2021 മെയ് ഒന്നാം തിയ്യതിയോ അതിനുശേഷമോ വിസ അനുവദിച്ചവക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. 72 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാണ്. ക്വാറന്റൈൻ ഉൾപ്പെടെയുള്ളതും യാത്രക്കാർ പൂർത്തിയാക്കണം.