കണ്ണൂർ സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി: കണ്ണൂർ സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.