കശ്മീരിൽ കനത്ത മഴയെ തുടർന്ന പ്രളയ മുന്നറിയിപ്പ്.

ശ്രീനഗർ:കശ്മീരിൽ കനത്ത മഴയെ തുടർന്ന പ്രളയ മുന്നറിയിപ്പ്. 24 മണിക്കൂറായി മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. നദികളിലെ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായ ഉയർന്നു കഴിഞ്ഞു. അനന്ത്നാഗ് ജില്ലയിലെ ഝലം നദിയിൽ ജലനിരപ്പ് 18 അടി പരിധി കഴിഞ്ഞ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് ജാഗരൂകരായിരിക്കാനും നിർദേശം.