കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ പി.ബാലൻ ഉദ്ഘാടനം ചെയ്തു.

ചക്കരക്കൽ – വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ ചക്കരക്കല്ല് ബസ്റ്റാന്റിന് സമീപം കുടുംബശ്രീ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതി
നിധി പി.ബാലൻ ഉദ്ഘാടനം
ചെയ്തു.ചെമ്പിലോട് ഗ്രാമപഞ്ചായത്ത്’
പ്രസി: ടി.വി.ലക്ഷ്മി അദ്ധ്യക്ഷം വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ-
ഓർഡിനേറ്റർ എം.സുർജിത്ത് മുഖ്യതിഥി ആയിരുന്നു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചേയർമാൻഎം.കെ.മോഹനൻ,വി.കെ.ശൈലജ, സി.കെ.അജിത, കെ.വി.പത്മനാഭൻ ,
എം.പി .ഷീജ തുടങ്ങിയവർ സംസാരിച്ചു