കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബീച്ച്‌ റോഡിനടുത്തെ പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

സ്ഥിരമായി അപകടമുണ്ടാകുന്ന ന്യൂ കട്ട് പുഴയില്‍ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒരാളെ രക്ഷപെടുത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കിട്ടിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.