കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു
ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടത്താനായിരുന്നു തീരമാനം. വയലാർ രവി, കെ. കെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എം.പിമാരുടേയും കാലാവധി ഏപ്രിൽ 21 ന് അവസാനിക്കും.