കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.