കൊവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.Ic.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. 1000 രൂപയാണ് ധനസഹായം. കഴിഞ്ഞ തവണ ധനസഹായം കൈപറ്റിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0497 2706806.